Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി മാർച്ച് സംഘടിപ്പിച്ചു . കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാലക്കാട് കളക്ട്രേറ്റ് മാർച്ച് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ മലപ്പുറത്ത് ആരോപിച്ചു. തീവ്രവാദത്തിനെതിരെ നിലപാടെടുത്താൽ ലീഗുമായിപ്പോലും കൈകോർക്കാൻ ബിജെപി തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. . കൊലപാതകം നടന്ന് മൂന്നാം ദിവസമാണ് പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചിക്കടുത്തെ കുഞ്ചു പാളയത്തിലെത്തിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...