പുൽത്തകിടിൽ ചെത്തി മിനുക്കി പാർട്ടി കോൺഗ്രസ് പ്രചാരണ ശിൽപം. കണ്ണൂർ കൂടാളി പഞ്ചായത്തിലെ പാണലാട് വയലിലാണ് പുല്ലുചെത്തിമിനുക്കി കൂറ്റൻ പാർട്ടി കോൺഗ്രസ് പ്രചാരണശില്പം ഉണ്ടാക്കിയിരിക്കുന്നത്.
ഇതിന്റെ ശില്പി മധു പി ആണ്. നവംബർ ആദ്യം പണി ആരംഭിച്ച് ഒരാശ്ച കൊണ്ട് പണി പൂർത്തീകരിച്ചു. ഇതേ വയലിൽ ഇത് രണ്ടാം തവണയാണ് മധു ശിൽപം ഉണ്ടാക്കുന്നത്. ഇതിനുമുൻപ് 30 അടി വലിപ്പത്തിൽ അരിവാൾ ചുറ്റിക നക്ഷത്രശിൽപം നിർമ്മിച്ചിരുന്നു. നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് നിർമിച്ച ഇത് എം എൽ എ ഷൈലജ ടീച്ചർ സന്ദർശിച്ചിരുന്നു.
ശിൽപം കാണുന്നതിനായി നിരവധിപേർ ഇവിടെ എത്തുന്നുണ്ട്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ ശിൽപം സന്ദർശിച്ചു. 23 ആം സിപിഐഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന്റെ ശില്പമാണ് ഇത്തവണ നിർമ്മിച്ചത്.
You must be logged in to post a comment Login