ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടർ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി.
രൺജിത് ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി.
നേരത്തെ നിശ്ചയിച്ചിരുന്ന വൈകിട്ട് 3ന് എന്ന സമയമാണ് 5 മണിയാക്കി മാറ്റിയത്. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
You must be logged in to post a comment Login