കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നടന്ന സംഭവത്തിൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്ണനാണ് (64) മരിച്ചത്.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ വേനൽ മഴയും കാറ്റിനെയും തുടർന്ന് കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. തുടർന്ന് മകളുടെ വീട്ടിൽ നിന്നും മടങ്ങിയുള്ള യാത്രയിൽ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ കമ്പിയിൽ തട്ടി അപകടമുണ്ടാവുകയായിടുന്നു. അതേസമായം ഇദ്ദേഹത്തിനൊപ്പം യാത്രചെയ്തിരുന്ന ചെറിയ കുട്ടി അൽഭുതകരമായി രക്ഷപ്പെട്ടു.
You must be logged in to post a comment Login