Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ

തൃശൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പോലീസിലെ എഎസ്ഐ സാന്‍റോ തട്ടിലിനെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് സാന്‍റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പ്രവീൺ റാണയെ നായകനാക്കി സാന്‍റോ സംവിധാനം ചെയ്ത ചിത്രമാണ് ചോരൻ. അനുവാദമില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി.

പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന് തൃശൂർ സിറ്റി പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും റാണയെ കേന്ദ്രകഥാപാത്രമാക്കി പോലീസുകാരൻ സംവിധാനം ചെയ്ത ചിത്രത്തെ പറ്റി വാർത്തകൾ നിറഞ്ഞിരുന്നു. ‘ചോരൻ’ എന്ന സിനിമയുടെ റിലീസിനു ശേഷം തൃശൂർ റൂറൽ പോലീസ് ആസ്ഥാനത്ത് നിന്ന് മേലുദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് സാന്‍റോയെ വലപ്പാട്ടേക്ക് സ്ഥലം മാറ്റിയത്. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലംമാറ്റം.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....