കൊവാക്സിൽ സ്വീകരിച്ചവർക്ക് ഇനിമുതൽ ബ്രിട്ടണിൽ പ്രവേശിക്കാം. നവംബർ 22 മുതൽ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പൂർണമായും വാക്സിൻ സ്വീകരിച്ചവർക്കും ഇനി യുകെയിൽ പ്രവേശിക്കാം.
യുകെയിൽ പ്രവേശിക്കാൻ ക്വാറന്റീൻ വേണമെന്ന നിബന്ധനയും പിൻവലിച്ചു. ഇതോടെ കൊവാക്സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം മാറി.കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്സിനുകളുടെ പട്ടികയിൽ കൊവാക്സിനും ഉൾപ്പെടുത്തിയത്.
ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്സിനായ കൊവിഷീൽഡിനും ബ്രിട്ടൺ അംഗീകാരം നൽകിയിട്ടുണ്ട്. കൊവാക്സിന് പുറമേ ചൈനയുടെ സിനോ വാക്സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
You must be logged in to post a comment Login