ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ റിലീസാവും. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ടൈം ലൂപ്പ്, സൈഫൈ/ഹൊറർ സിനിമയാണ്. ചിത്രത്തിൻ്റെ ട്രെയിലർ റിലീസായിട്ടുണ്ട്.
സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയ്യുക. സോണിലിവിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടത്. ടൈം ലൂപ്പിൽ കുടുങ്ങുന്ന മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് പോകുന്ന ചില ആൾക്കാരുടെ കഥയാണ് ചുരുളി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ആവേശമുണർത്തുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. മധു നീലകണ്ഠനാണ് ക്യാമറ. എഡിറ്റർ ദീപു ജോസഫ്. ശീരാഗ് സജിയാണ് പശ്ചാത്തല സംഗീതം. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് , ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
You must be logged in to post a comment Login