മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ വെങ്കിടേശനെ നായകനാക്കി ദൃശ്യം 2 തെലുങ്കിൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 25നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. മീന തന്നെയാണ് ചിത്രത്തിൽ നായികയാകുന്നത്. കൃതിക, എസ്തർ അനിൽ, സമ്പത് രാജ്, നാദിയ, നരേഷ്, പൂർണ, വിനയ് വർമ, സത്യം രാജേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസ്, രാജ്കുമാർ തിയറ്റേഴ്സ് എന്നിവരാണ് സഹനിർമാതാക്കൾ. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജീത്തു ജോസഫിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.തെലുങ്ക് റീമേക്ക് ചിത്രത്തിന്റെ ഓഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ദൃശ്യം 2വെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്. അനുരുപ് റുബെനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
You must be logged in to post a comment Login