സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ലോകമാകെയുള്ള റിലീസിംഗ് സെന്ററുകളുടെ കാര്യത്തിലും മലയാളത്തില്‍ റെക്കോര്‍ഡ് ഇട്ട ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ റിലീസ് ദിനത്തില്‍ അര്‍ധരാത്രി 12 മണിക്കു തന്നെ തുടങ്ങിയിരുന്നു.
എന്നാല്‍ ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരെ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മാല പാര്‍വ്വതി. ചിത്രത്തിനെതിരെ മോശമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ മരക്കാര്‍ അതിജീവിക്കുമെന്നും മാല പാര്‍വ്വതി പറയുന്നു.
You must be logged in to post a comment Login