വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാനിരിക്കെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ പരമ്പരയുടെ ഭാവി തുലാസിലായി. മത്സരം റദ്ദാക്കുന്നതിനെപ്പറ്റിയോ മാറ്റിവെക്കുന്നതിനെപ്പറ്റിയോ ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും മാറ്റിവെക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.
ഷായ് ഹോപ്പ്, അകീൽ ഹൊസെയ്ൻ, ജസ്റ്റിൻ ഗ്രീവ്സ് എന്നീ കളിക്കാർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്വിക്ക്, ടീം ഫിസിഷൻ ഡോ അക്ഷയ് മൻസിങ് എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.
You must be logged in to post a comment Login