ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്.
ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോംഗ് ഇലിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതർ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറത്തിറക്കിയത്.
എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും, പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്ക് ബാധകമാണ്.
You must be logged in to post a comment Login