ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏഴാം മത്സരം. സീസണിലെ ഏറ്റവും ശക്തരായ പ്രതിരോധ നിരയുമായി എത്തുന്ന ചെന്നൈയിൻ എഫ്സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.
കഴിഞ്ഞ അഞ്ച് മത്സരങ്ങളായി തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. 6 മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ചെന്നൈയിൽ പോയിൻ്റ് പട്ടികയിൽ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങളിൽ വിജയിച്ച ബ്ലാസ്റ്റേഴ്സ് ആറാമതുമാണ്.
ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്ത് എത്താനാവും. അതേസമയം, ചെന്നൈയിൻ ജയിച്ചാൽ അവർ രണ്ടാമത് എത്തും.
You must be logged in to post a comment Login