കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ സിനിമാ തീയറ്ററുകള്‍ അടക്കം അടയ്ക്കാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനം ഇന്നലെയാണ് വന്നത്. ഒപ്പം കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രാത്രി കര്‍ഫ്യൂ കൂടി വരുന്നതോടെ സെക്കന്‍ഡ് ഷോകളും മുടങ്ങും.
രാജമൗലിയുടെ ആര്‍ആര്‍ആര്‍. പലകുറി റിലീസ് നീട്ടിയ ചിത്രം ജനുവരി 7ന് തിയറ്ററുകളില്‍ എത്താനിരിക്കെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് റിലീസ് മാറ്റിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുകയാണ്.
രാജമൗലി തന്നെ ഇക്കാര്യത്തില്‍ ഉറപ്പുമായി എത്തിയിരിക്കുകയാണ്. ചിത്രം നീട്ടുന്നില്ലെന്നും ജനുവരി 7നു തന്നെ എത്തുമെന്നും രാജമൗലി തന്നോട് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
You must be logged in to post a comment Login