രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പ്രസ്താവന നടത്തിയത്. ധരം സന്‍സാദ് സമ്മേളനത്തിനിടെയായിരുന്നു കാളിചരണിന്റെ വിവാദ പരാമര്‍ശം.
രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് മഹാത്മാഗാന്ധിയാണെന്നും ഗാന്ധിയെ വധിച്ച ഗോഡ്സെയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു പ്രസംഗം.
You must be logged in to post a comment Login