താമരശ്ശേരി: താമരശ്ശേരിയില്‍ അപകടത്തില്‍ മരിച്ച എ.കെ. ഫൈറൂസ് എന്ന ജംനാസിനെതിരെ ഫോണില്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ പുറത്ത്. ശബ്ദ സന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെയും പ്രാഥമിക നിഗമനം. എ.കെ. ഫൈറൂസ് എന്ന ജംനാസിനെ ആരോ അപായപ്പെടുത്തിയതാണെന്ന് സൂചന നല്കുന്ന ശബ്ദ സന്ദേശമാണിത്.
ജംനാസ് അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ കഴിയുന്ന സമയത്താണ് ഈ ശബ്ദരേഖ പുറത്തുവന്നത്.
അടുത്തത് ഫൈറൂസിന്റെ സുഹൃത്ത് ആഷിഖിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. ശബ്ദ സന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങി.
ഈ മാസം മൂന്നിനാണ് ഫൈറൂസിനെ ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ കാണുന്നത്. മുഖം ഇടിച്ചാണ് വീണതെന്ന് പറയുന്നതെങ്കിലും തലയ്ക്ക് പുറകിലാണ് മുറിവ്.
ഈ സംശയങ്ങള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറുമായും പങ്കുവെച്ചിരുന്നു. പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ പരാതി നല്‍കാനാണ് ഡോക്ടറും ബന്ധുക്കള്‍ക്ക് നല്കിയ നിര്‍ദേശം.
അതിനാല്‍ അന്വേഷണസംഘം ഡോക്ടറുടെയും മൊഴിയെടുക്കും. അപകടത്തില്‍പ്പെട്ട കര്‍ണാടക റജിസ്ട്രേഷനിലുള്ള ബൈക്ക് കാണാതായതിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്
You must be logged in to post a comment Login