രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’ ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്.അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള അമിതാഭ് ബച്ചന്റെയും രണ്‍ബിര്‍ കപൂറിന്റെയും ഫോട്ടോകളാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു.
ഹുസൈന് ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം അയൻ മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്
You must be logged in to post a comment Login