വണ്‍ പ്ലസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ വണ്‍പ്ലസ് 10-ല്‍ ക്വാല്‍കോം പുറത്തിറക്കിയ ഏറ്റവും പുതിയ പ്രൊസസര്‍ ചിപ്പായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ആയിരിക്കും ഉണ്ടാവുകയെന്ന് സ്ഥിരീകരിച്ച് കമ്പനി സി.ഇ.ഒ. പെറ്റ് ലോ. ക്വാല്‍കോമിന്റെ ഏറ്റവും വിലകൂടിയ പ്രൊസസര്‍ ചിപ്പാണിത്. അടുത്തവര്‍ഷമായിരിക്കും വണ്‍ പ്ലസ് പുതിയ ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ പുറത്തിറക്കുക.
ജനുവരി അവസാനത്തോടെ വണ്‍പ്ലസ് 10 പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലായിരിക്കും ആദ്യം ഇത് എത്തുക. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോഴാകും മറ്റ് രാജ്യങ്ങളിലേക്ക് ഫോണ്‍ അവതരിപ്പിക്കുക.
ഏറെ നാളുകളായി വണ്‍പ്ലസ് 10 ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറായിരിക്കും ഉണ്ടാവുക എന്നത്. ഇക്കാര്യമാണ് ഇപ്പോള്‍ കമ്പനി മേധാവി സ്ഥിരീകരിച്ചിരിക്കുന്നത്.
‘വരുംതലമുറയിലെ പുതിയ ഉല്പന്നങ്ങളില് ഈ പുതിയ ചിപ്പ് സെറ്റ് ഉപയോഗിക്കും’ എന്നാണ് ലാവോ പറഞ്ഞത്. സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ വീബോയില്‍ പങ്കുവെച്ച ലാവോയുടെ പോസ്റ്റ് ‘ഫോണ്‍ അറീന’ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ ഉല്പന്നങ്ങള് എന്നാണ് അദ്ദേഹം പറഞ്ഞത്. വണ്‍ പ്ലസ് 10 എന്നോ വണ്‍ പ്ലസ് 10 പ്രോ എന്നോ പേരെടുത്ത് പറഞ്ഞിട്ടില്ല. വണ്‍ പ്ലസ് പുറത്തിറക്കാന്‍ പോവുന്നത് വണ്‍പ്ലസ് 10 സീരീസ് സ്മാര്ട്ഫോണുകളാണെന്നതിനാല് തീര്‍ച്ചയായും ആ പ്രസ്താവന ഈ ഫോണുകളെ കുറിച്ചാണെന്ന് ഉറപ്പിക്കാം. മാത്രവുമല്ല, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറിലുള്ള ഫോണുകള്‍ താമസിയാതെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ സാങ്കേതികവിദ്യ തന്നെയായിരിക്കും വണ്‍ പ്ലസ് 10-ല്‍. അതുകൊണ്ടുതന്നെ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറിന് തന്നെയാണ് സാധ്യത.
വണ്‍ പ്ലസ് 10 ഫോണുകളില്‍ 125 വാട്ട് അതിവേഗ ചാര്‍ജിങ് ഉണ്ടാവുമെന്നും 5000 എം.എ.എച്ച്. ബാറ്ററിയായിരിക്കും ഇതിനെന്നും അഭ്യൂഹങ്ങളുണ്ട്. 6.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയായിരിക്കും ഇതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുണ്ടാവും. എല്‍.ഇ.ഡി. ഫ്ളാഷോട് കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറയും
You must be logged in to post a comment Login