Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കടുകിനെക്കാൾ ചെറിയ വലുപ്പത്തിൽ പറക്കും മൈക്രോചിപ്പുകള്‍

മണല്‍ത്തരിയുടെ വലുപ്പമുള്ള പറക്കും കംപ്യൂട്ടറുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഇലിനോയിസിലെ നോര്‍ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി. മോട്ടറുകള്‍ ഉപയോഗിച്ചു പറപ്പിക്കുന്ന ഡ്രോണുകളെ പോലെയല്ലാതെ പറക്കും മൈക്രോചിപ്പുകളെ കാറ്റാണ് വഹിക്കുന്നത്. മേപ്പിള്‍ (mapple) മരത്തിന്റെ വിത്തുകളുടെ ചലനം പഠിക്കുക വഴിയാണ് ചിറകുപിടിപ്പിച്ച മൈക്രോചിപ്പുകള്‍ നിര്‍മിക്കാമെന്ന ആശയം ഗവേഷകര്‍ക്കു ലഭിച്ചത്. ജനങ്ങളെ നിരീക്ഷിക്കുന്നതിനടക്കം വിവിധ സാഹചര്യങ്ങളില്‍ ഈ കൊച്ചുപകരണം പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ഒരേസമയം വിമാനങ്ങളില്‍ നിന്നോ കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ താഴേക്കിടാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. മനുഷ്യരെ നിരീക്ഷിക്കാം, കൂടാതെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നും ഒരു പ്രദേശത്ത് എത്രത്തോളം പരിസ്ഥിതി മലിനീകരണമുണ്ട് തുടങ്ങി കാര്യങ്ങള്‍ അറിയാനും ഉപയോഗിക്കാം. നിലവിലുള്ള പല നിരീക്ഷണ സാങ്കേതികവിദ്യകളും വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ഹെലികോപ്ടറിന്റെ രീതിയിലുള്ള ഡിസൈനാണ് ഇവയ്ക്കു നല്‍കിയിരിക്കുന്നത്. ഇതിനാല്‍ പറക്കും മൈക്രോചിപ്പുകള്‍ക്ക് സോഫ്റ്റ് ലാന്‍ഡിങ് നടത്താനും സാധിക്കും. ഇവയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് ‘മൈക്രോഫ്‌ളൈയര്‍’ എന്നാണ്. മേപ്പിള്‍ മരത്തിന്റെയടക്കം കാറ്റില്‍ പറന്ന് നടക്കുന്ന മറ്റു വിത്തുകളെയും സൂക്ഷ്മമായി പഠിച്ചാണ് ഇവ വികസിപ്പിച്ചെടുത്തത്. മേപ്പിള്‍ മരത്തിന്റെ വിത്തുകളുടെ എയ്‌റോഡൈനാമിക്‌സ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഇവയെ വളരെ ഉയരെ നിന്ന് തന്നെ പതുക്കെ, നിയന്ത്രിതമായ രീതിയില്‍ താഴേക്കു വിടാന്‍ സാധിക്കുമെന്ന് നോര്‍ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പറയുന്നു. ഇങ്ങനെ വായുവിലൂടെ പറന്ന് ഇറങ്ങുന്നതിനാല്‍ അവയ്ക്ക് സന്തുലിതാവസ്ഥ നിലനിര്‍ത്താനാകും. അവ കൂടുതല്‍ സമയം വായുവില്‍ നില്‍ക്കും. ഇവ നിരീക്ഷണത്തിനും പാരിസ്ഥിതിക കാര്യങ്ങളെക്കുറിച്ചു പഠനങ്ങള്‍ക്കും രോഗ നിയന്ത്രണത്തിനുമടക്കം പല കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്നു പറയുന്നു.

ചെറിയ ഒരു ഉപകരണം ഉപയോഗിച്ച് ജനങ്ങളെ നിരീക്ഷിക്കുക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കുക, സാംക്രമിക രോഗങ്ങളുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവ സാധ്യമാക്കുക എന്ന ലക്ഷ്യം മനസ്സില്‍വച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നതെന്നും ഗവേഷണ ടീമിന്റെ നായകന്‍ കൂടിയായ ആദ്ദേഹം അറിയിച്ചു. കാറ്റില്‍ പറക്കും വിത്തുകളുടെ വായുചലന ശാസ്ത്രം കടമെടുത്ത് ഇത് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരം പഠനങ്ങള്‍ നടന്നിരുന്നു. ‘അപ്പൂപ്പന്‍താടി’ വിത്തുകളുടെ പറക്കലിനെക്കുറിച്ചാണ് അന്നു പഠിച്ചത്. ആ പഠനത്തിലെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കാറ്റില്‍ പറക്കും മൈക്രോചിപ്പുകളെ വികസിപ്പിച്ചെടുത്തത്. മേപ്പിള്‍ മരത്തിന്റെ വിത്തുകള്‍ക്ക് ഏകദേശം 1-ഇഞ്ച് വലുപ്പമാണുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....