തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ് ജോസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
വിൻസി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിർമ്മൽ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ഭീമന്റെ വഴി നിർമിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
You must be logged in to post a comment Login