പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെൽ പിംപൽഗാവ് ഗ്രാമത്തിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേർ ചേർന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കരാലെ എത്തിയിരുന്നു. മീറ്റിംഗിൽ നിന്ന് മടങ്ങുമ്പോൾ, നാല് പേർ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തു.
വെടിയേറ്റ നാഗേഷ് തൽക്ഷണം മരിച്ചു. പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
You must be logged in to post a comment Login