പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ കൂടി പ്രഖ്യാപിച്ചതോടെ സെക്കന്‍ഡ് ഷോയും മുടങ്ങുന്ന അവസ്ഥയായതോടെ പല വന്‍ ചിത്രങ്ങളും റിലീസ് നീട്ടുകയാണ്. പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ‘രാധെ ശ്യാം’ ആണ് ഏറ്റവുമൊടുവിലായി റിലീസ് നീട്ടിയിരിക്കുന്നത്.
പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ‘സാഹൊ’യ്ക്കു ശേഷം പ്രഭാസിന്റേതായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.
ദില്ലിയിലാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഏറ്റവുമാദ്യം സിനിമാ തിയറ്ററുകള്‍ അടച്ചത്.
You must be logged in to post a comment Login