കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. റോസന്നയാണ് ഭര്‍ത്താവ് സിജിയെ വെട്ടിക്കൊന്നത്.
റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നു.
ഇതിനിടയിലാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. റോസന്നയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
You must be logged in to post a comment Login